Saturday, March 17, 2018

ഒറ്റക്കാവുന്നത്
ആരും തിരിഞ്ഞ് നോക്കാത്ത തരം
കാടുപിടിച്ചു കിടക്കലാണ്...
എന്റെ ചുമരുകളില്‍
ഒരു മഞ്ഞുകാലമുണ്ട്.
മാങ്കുട്ടികള്‍ വലിക്കുന്ന വണ്ടിയില്‍
നിങ്ങളുമായി
ഞാന്‍ ലോകം തിരഞ്ഞു പോയല്ലോ.
നിങ്ങളുടെ കുടവയറില്‍
ചാഞ്ഞത് മുഴവന്‍
എന്റെ ഉറക്കമായിരുന്നല്ലോ.
തോന്നലുകളെ
അവഗണിക്കാം,
എങ്കിലും
എന്റെ
ഉടുപ്പുകളില്‍
മഞ്ഞിന്റെ തരികള്‍ കാണുന്നുണ്ടല്ലോ.
ഞാന്‍ ഇവിടെ ആണെങ്കിലും
സത്യത്തില്‍ അവിടെയാണല്ലോ.
പിണങ്ങി പോകുമ്പോള്‍
കാലില്‍ പിടിച്ച്
കരയുക പോലെ,
ഞാന്‍ ചുമരുകളെ പിടിച്ച് കരയുന്നുമുണ്ടല്ലോ.
അങ്ങനെയിരിക്കെ മഴയെത്തി..
അവൾ ഒറ്റക്കായി..😔
ആ പക്ഷി
കൊത്തി കൊണ്ടുപോയ
പണ്ടത്തിലായിരുന്നു
എന്റെ ഓര്‍മ്മകളെല്ലാം..
ഒക്കെതും
മുക്കായിരുന്നെങ്കിലും,
മിനുക്കിയെടുക്കമായിരുന്നു.
എന്റെ പട്ടി കൂരായണനെയും ഉപേക്ഷിച്ചിരിക്കുന്നു.

അവന്റെ യാത്രകള്‍
ആവിഷ്കരിക്കാന്‍
വാലാട്ടി
ഞാന്‍ അവന്റെ
പിറകെ നടക്കുന്നു.
ബോബന്റെയും മോളീടേം പട്ടിയെ പോലെ 
നിങ്ങളുടെ 
എല്ലാ ദിവസത്തിന്റെയും
അറ്റത്ത് 
ഞാനുണ്ടാവും കേട്ടോ.
മിണ്ടാത്ത രാഗം
ഒന്ന്‍ മൂളിയതാണ് സഹോ.
നിങ്ങൾക്ക് കേൾക്കാൻ
ഒത്തില്ലെങ്കിലും
എനിക്ക് കേള്‍ക്കാമല്ലോ എന്നെ.
ഡിപ്രഷന്‍
ആണെന്ന
പ്രിസ്ക്രിപ്ഷനില്‍
കാര്യമായ
വശപിശകുണ്ടെന്ന്
തോന്നുന്നു.

മധു..



ആ നിലവിളി.
അതില്‍ ആയിരം കാട്ടുവാത്തകള്‍.
പറ്റുന്നില്ലല്ലോ, ഉറങ്ങാനെനിക്ക്